mutton chinese corn soup: ഇതാണ് മക്കളേ സൂപ്പ്….. ആട്ടിറച്ചികൊണ്ടൊരു ചൈനീസ് കോണ്‍ സൂപ്പ്

ഇതാണ് മക്കളേ സൂപ്പ്….. ആട്ടിറച്ചികൊണ്ടൊരു ചൈനീസ് കോണ്‍ സൂപ്പ് തയാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ കുറഞ്ഞ സമയംകൊണ്ട് സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

വേണ്ട സാധനങ്ങള്‍

1. ആട്ടിറച്ചി എല്ലോട് കൂടിയത് -450 ഗ്രാം
2. ചെമ്മീന്‍തല വൃത്തിയാക്കിയത് -50 ഗ്രാം
3.വെള്ളം -നാലരകപ്പ്
4. സെല്ലറി -5 എണ്ണം
5.ഇഞ്ചി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍
6. കോണ്‍ -ഒരു ടിന്‍ ചതച്ചത്
7.മൈദ -6 ടീസ്പൂണ്‍
8. മുട്ടയുടെ മഞ്ഞക്കരു-4
9.സവാള -ഒന്നര

പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ ആട്ടിറച്ചിയും ചെമ്മീന്‍തലയും നാലു കപ്പ് വെള്ളം ഒഴിച്ച് സെല്ലറിയും ,സവാളയും ഇഞ്ചിയും ചേര്‍ത്ത് 20 മിനിറ്റ് വേവിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് കോണ്‍ ചതച്ച് വെച്ചത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇത് വീണ്ടും അടുപ്പില്‍ വെച്ച് തിളയ്ക്കുമ്പോള്‍ മൈദ അരകപ്പ് വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. പിന്നീട് മുട്ടയുടെ മഞ്ഞക്കരും നന്നായി അടിച്ചശേഷം സൂപ്പിലൊഴിച്ച് ഇളക്കിയ ശേഷം ഇറക്കിവെക്കുക. നേരിയ ചൂടോടെ പാത്രത്തിലേക്ക് പകര്‍ന്ന് ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News