Oats Dosa : ഡയറ്റിന് വേറൊന്നും വേണ്ട…. വേഗം തയാറാക്കിക്കോ ഓട്‌സ് ദോശ

യ്യാറാക്കാൻ എളുപ്പമുള്ളതും എന്നാല്‍ ആരോഗ്യകരമായതുമായ ഓട്സ് ദോശ തയാറാക്കാം…

ചേരുവകള്‍

റോള്‍ഡ് ഓട്ട്സ് – ഒരു കപ്പ്
നുറുക്ക് ഗോതമ്പ് – ഒരു ടേബിള്‍ സ്പൂണ്‍
അരിപ്പൊടി/ഗോതമ്പുപൊടി  – അര ടേബിള്‍ സ്പൂണ്‍
ഉലുവ – അര ടേബിള്‍ സ്പൂണ്‍
കായം  – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി  – അര ടീസ്പൂണ്‍
കറിവേപ്പില  – 7-8 ഇലകള്‍
ഇഞ്ചി  – ഗ്രേറ്റ് ചെയ്തത് ഒരു ടീസ്പൂണ്‍
പച്ചമുളക്  – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
മല്ലിയില  – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
സവാള  –  ചെറുതൊരെണ്ണം അരിഞ്ഞത്
തൈര് – ഒരു ടീസ്പൂൺണ്‍
എണ്ണ  – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യം ഓട്ട്സ് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കാം. ഇതൊന്ന് ആറിക്കഴിയുമ്പോള്‍ ഉലുവ കൂടി ചേര്‍ത്ത് പൊടിച്ചെടുക്കാം. ഈ പൊടി ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് ഗോതമ്പുനുറുക്കും അരിപ്പൊടിയും ചേര്‍ക്കാം. അരിപ്പൊടിയില്ലെങ്കില്‍ ഗോതമ്പുപൊടി ചേര്‍ക്കാവുന്നതാണ്.

ഇനിയിതിലേക്ക് ഒരു സ്പൂണ്‍ തൈര്, ഉപ്പ്, കുരുമുളകുപൊടി, കായം, കറിവേപ്പില, ഇഞ്ചി എന്നിവയെല്ലാം ചേര്‍ക്കാം. മാവ് നല്ല പരുവത്തില്‍ ഇളക്കിയെടുത്ത് ഒരു പതിനഞ്ച് – ഇരുപത് മിനുറ്റ് അങ്ങനെ തന്നെ വയ്ക്കുക. ശേഷം പച്ചമുളക്, സവാള, മല്ലിയില എന്നിവയും ചേര്‍ക്കാം. ഇനി നേരെ ദോശ തയ്യാറാക്കാം. നല്ല തേങ്ങാ ചട്ണി കൂടിയുണ്ടെങ്കില്‍ സംഭവം കിടിലൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News