Pinarayi Vijayan: ജനാധിപത്യം കരുത്തുറ്റതാകാൻ ഒറ്റക്കെട്ടായി അണിചേരാം: മുഖ്യമന്ത്രി

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാമെന്നും ജനാധിപത്യം കരുത്തുറ്റതാകാൻ ഒറ്റക്കെട്ടായി അണിചേരാമെന്നും അദ്ദേഹം പറഞ്ഞു.

‘കൊളോണിയൽ ശക്തികൾക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനിൽപ്പായിരുന്നു അവർ നടത്തിയത്. അവർ ഉയർത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് സമ്മാനിച്ചത്’, മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വക്കുകൾ

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്.

കേരളത്തിലെ പഴശി കലാപവും മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശികാധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.

പുരോഗതിക്കും സമത്വ പൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആ വിധത്തിൽ അർഥവത്താകട്ടെ. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News