DYFI: സ്വാതന്ത്ര്യദിനത്തില്‍ DYFI ഫ്രീഡം സ്ട്രീറ്റ്

‘എന്റെ ഇന്ത്യ- എവിടെ ജോലി, എവിടെ ജനാധിപത്യം?- മതനിരപേക്ഷതയുടെ കാവലാളാവുക ‘എന്ന മുദ്രാവാക്യമുയര്‍ത്തി ഫ്രീഡം സ്ട്രീറ്റ്(Freedom Street) സംഘടിപ്പിക്കും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ പൂജപ്പുര മൈതാനിയില്‍ വൈകിട്ട് 4.30 ന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് , സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍, നടന്‍ പ്രേംകുമാര്‍ തുടങ്ങി നിരവധി പ്രമുഖരും ജനനേതാക്കളും പങ്കെടുക്കും.

കഴിഞ്ഞ ഒരു മാസമായി പരിപാടിയുടെ വിജയത്തിലേക്ക് വിപുലമായ ഒരുക്കങ്ങളാണ് ജില്ലയില്‍ നടന്നത് . 19 ബ്ലോക്ക് പരിധിയിലും മേഖല കേന്ദ്രങ്ങളിലും സംഘാടക സമിതി ഓഫീസുകള്‍ സജ്ജമാക്കി. അനുബന്ധ പരിപാടികള്‍, സംവാദങ്ങള്‍, കലാ-സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവ നടന്നു. ഫ്രീഡം സ്ട്രീറ്റിന് മുന്നോടിയായി DYFI സംസ്ഥാന കമ്മിറ്റിയുടെ തെക്കന്‍ മേഖല ജാഥ ജില്ലയില്‍ പര്യടനം നടത്തി. ജാഥയ്ക്ക് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. എല്ലാ ബ്ലോക്കുകളിലും ഫ്രീഡം സ്ട്രീറ്റിന്റെ വിപുലമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.രാജ്യത്ത് വ്യാപിക്കുന്ന വര്‍ഗീയത, മോദി സര്‍ക്കാരിനു കീഴില്‍ വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരായ കലാപരമായ പ്രതിഷേധ ശില്പങ്ങള്‍, ചിത്രങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ഒരുക്കി.പ്രത്യേകം തയ്യാറാക്കിയ പ്രചരണ കൂടാരങ്ങള്‍, വ്യത്യസ്തമായ പോസ്റ്റര്‍ പ്രചരണം എന്നിവ നടന്നു.

എല്ലാ യൂണിറ്റുകളിലും .പരിപാടിയിലേക്ക് യുവജനങ്ങളെ ക്ഷണിക്കുന്നതിന് യുവജന സ്‌ക്വാഡുകള്‍ ഇറങ്ങി. രണ്ടായിരത്തിലധികം യുവ സഭ-യുവജന കൂട്ടായ്മകളും നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന നയത്തിനെതിരെയും അഗ്‌നിപഥ് പോലുള്ള യുവജന വഞ്ചന നടപ്പിലാക്കുന്ന പദ്ധതികള്‍ക്കെതിരെയും ജനാധിപത്യ-മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനും മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് DYFI അഭ്യര്‍ത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here