Paravoor: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; വൈദികന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍(Arrest). പറവൂര്‍(Paravoor) ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദികനാണ് അറസ്റ്റിലായത്.

നവസങ്കല്‍പ്പ് യാത്രക്കിടെ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസുകാര്‍

കൊച്ചിയില്‍(Kochi) കോണ്‍ഗ്രസിന്റെ(Congress) നവസങ്കല്‍പ്പ് യാത്രക്കിടെ സംഘര്‍ഷം. കോണ്‍ഗ്രസുകാര്‍ പരസ്പരം ഏറ്റുമുട്ടി. തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റിനെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ പൂണിത്തുറ മണ്ഡലം പ്രസിഡന്റ് രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തിലായിരുന്നു തന്നെ മര്‍ദിച്ചതെന്ന് പരുക്കേറ്റ രതീഷ് കൈരളി ന്യൂസിനോട് പറഞ്ഞു. 12ഓളം പേര്‍ കുപ്പിയും കമ്പിവടിയും ഉപയോഗിച്ച് മര്‍ദിച്ചുവെന്നും ബ്ലോക്ക് പ്രസിഡന്റിനെതിരെ DCC പ്രസിഡന്റിന് പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്നും രതീഷ് പറഞ്ഞു. പൊലീസില്‍ ഉടന്‍ പരാതി നല്‍കുമെന്നും രതീഷ് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News