Kerala Highcourt: ത്രിവര്‍ണ്ണത്തിളക്കത്തില്‍ കേരള ഹൈക്കോടതി

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ(Independence day celebrations) ഭാഗമായി ത്രിവര്‍ണ്ണങ്ങളാല്‍ ദീപാലംകൃതമായി ഹൈക്കോടതി(High court). രാത്രി മുഴുവന്‍ വര്‍ണ്ണ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ഹൈക്കോടതി മന്ദിരം കാണാന്‍ നിരവധി പേരാണ് എത്തിച്ചേരുന്നത്.

രാജ്യം മുഴുവന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ആഘോഷങ്ങളില്‍ അണിചേരുകയാണ് കേരള ഹൈക്കോടതിയും. രാത്രിയില്‍ ഹൈക്കോടതിയുടെ ബഹുനില മന്ദിരം ത്രിവര്‍ണ്ണ ശോഭയിലാണ്. വൈകീട്ട് 7 മുതല്‍ പുലര്‍ച്ചെ വരെ ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കും ഈ കോടതി മന്ദിരം .

വര്‍ണ്ണാഭമായ ഈ കാഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിച്ച് സ്മൃതി സ്തൂപവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഹൈക്കോടതിയില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു വരാറുണ്ട്. ഇത്തവണയും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here