SocialMedia: പത്തിവിടർത്തി മൂർഖൻ; കുഞ്ഞിനെ കോരിയെടുത്ത്‌ അമ്മ; വീഡിയോ വൈറൽ

സോഷ്യൽ മീഡിയ(socialmedia)യിൽ പ്രശംസപിടിച്ചു പറ്റിക്കൊണ്ട് ഒരു വീഡിയോ(video) ഇപ്പോൾ വൈറലാ(viral)വുകയാണ്. അമ്മ(mother)യുടെ നിർണായക നീക്കത്തിലൂടെ ഒരു കുഞ്ഞിനെ മൂർഖന്റെ കടിയിൽ നിന്നും രക്ഷിക്കാനായിയെന്നതാണ് വീഡിയോയിൽ കാണുന്നത്.

കർണാടക(karnataka)യിലെ മാണ്ഡ്യയിലായിരുന്നു സംഭവം. അമ്മ ഒരുനിമിഷമൊന്ന് പതറിയിരുന്നെങ്കിൽ കുഞ്ഞിന് മൂർഖന്റെ കടിയേറ്റെനേ. എന്നാൽ മനസാന്നിധ്യം കൈവി‌ടാതെ യുവതി കുഞ്ഞു ജീവന് തുണയായി. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തി.

വീഡിയോയിൽ കാണുന്നത് ഇനങ്ങനെയാണ്…
അമ്മയും കുട്ടിയും വീടിന് പുറത്തിറങ്ങാനായി വരുന്നു. വാതിൽപ്പടി കടന്ന് സ്റ്റെപ്പിറങ്ങാൻ ആദ്യമെത്തുന്നത് ഇത് ശ്രദ്ധിക്കാതെ അശ്രദ്ധയോടെ പടി കടന്ന് പാമ്പിനെ ചവിട്ടി, ചവിട്ടിയില്ല എന്ന അവസ്ഥയിൽ ആവുന്നു. കുട്ടിയ കൊത്താനായി പത്തി വിടർത്തി തയ്യാറെടുത്ത് നിൽക്കുകയാണ് പാമ്പ്.

ഭയന്ന് വീടിനുള്ളിലേക്ക് (പാമ്പ് നിൽക്കുന്ന ഭാ​ഗത്തേക്ക്) ഓടാൻ ശ്രമിച്ച കുട്ടിയെ യുവതി പിടിച്ച് പിന്നോട്ട് വലിച്ചെടുക്കുന്നു. ഈ സമയം പാമ്പും പിൻവാങ്ങി. കുട്ടിയെ വലിക്കാൻ ഒരു സെക്കന്റെങ്കിലും താമസിച്ചിരുന്നെങ്കിൽ കുട്ടിക്ക് മൂർഖന്റെ കടിയേറ്റേനെ. ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലും വീഡിയോ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here