Ankamali: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി(Ankamali)  നായത്തോട് സ്വദേശിനി മേരിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍(Kottayam Medical College) ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 1 ന് പുലര്‍ച്ചെ വീട്ടില്‍ വച്ച് വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ കിരണ്‍ കത്തി കൊണ്ട് മേരിയെ കുത്തിയത്. ആഴത്തിലുള്ള കുത്തില്‍ ആന്തരാവയവങ്ങള്‍ക്കുള്‍പ്പടെ സാരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ മേരിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ മകന്‍ കിരണ്‍ ആലുവ സബ് ജെയിലില്‍ റിമാന്റിലാണ്. ചുമട്ട് തൊഴിലാളി യൂണിയന്‍ നായത്തോട് സൗത്ത് ഐന്‍ടിയുസി യൂണിറ്റ് സെക്രട്ടറിയും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമാണ് കിരണ്‍.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; വൈദികന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍(Arrest). പറവൂര്‍(Paravoor) ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദികനാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel