Classroom: ക്ലാസ് മുറിയിൽ വിദ്യാർഥികൾ കെട്ടിപ്പിടിച്ചു; വീഡിയോ പ്രചരിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ

ക്ലാസ് മുറി(classroom)യിൽ വിദ്യാർഥികൾ കെട്ടിപ്പിടിക്കുന്ന വീഡിയോ(video) പ്രചരിച്ചതിനെ തുടർന്ന് നടപടിയുമായി ഏഴ് വിദ്യാർത്ഥികളെ സസ്‌പെൻഡ്(suspension) ചെയ്ത് കോളേജ്(college) അധികൃതർ. പ്ലസ് വൺ ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം ക്ലാസ് മുറിയിൽ പരസ്പരം കെട്ടിപ്പിടിക്കുകയായിരുന്നു.

ഇതേ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ‌ പ്രചരിപ്പിച്ചു.അസാമിലെ സ്വകാര്യ സ്ഥാപനമായ സിൽച്ചാറിലെ രാമാനുജ് ഗുപ്ത കോളേജിലാണ് സംഭവം. വീഡിയോ വൈറലായതോടെ നിരവധിപേർ വിമർശനവുമായി രം​ഗത്തെത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജ് അധികൃതർ വീഡിയോ കണ്ടത്. തുടർന്ന് ഏഴ് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. നാല് പെൺകുട്ടികളെയും മൂന്ന് ആൺകുട്ടികളെയുമാണ് സസ്പെൻഡ് ചെയ്തത്.

ഇത്തരം പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ലംഘനമാണെന്നും അതുകൊണ്ടുതന്നെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയാണെന്നും അധികൃതർ വിശദീകരിച്ചു. അധ്യാപകർ ഇല്ലാതിരുന്ന സമയത്താണ് വിദ്യാർത്ഥികൾ ക്ലാസിൽ പരസ്പരം കെട്ടിപ്പിടിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ പൂർണദീപ് ചന്ദ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News