India: ആദ്യത്തെ കണ്‍മണിക്ക് ‘ഇന്ത്യ’യെന്ന പേര് നല്‍കി അച്ഛനും അമ്മയും

ആദ്യമായി പിറന്ന കണ്‍മണിക്ക് ഇന്ത്യയെന്ന(India) പേര് നല്‍കി ഒരമ്മയും, അച്ഛനും. കോട്ടയം(Kottayam) പാലാ പുലിയനൂര്‍ സ്വദേശി രഞ്ജിത്തും ഭാര്യ സനയുമാണ് പെണ്‍കുഞ്ഞിന് ഇന്ത്യയെന്ന പേരിട്ടത്. വിത്യസ്ത മതത്തില്‍പ്പെട്ടവരായതും രാജ്യസ്‌നേഹം കൊണ്ടുമാണ് മകള്‍ക്ക് ഈ പേര് നല്‍കാന്‍ കാരണമെന്ന് ഈ ദമ്പതികള്‍ പറയുന്നു.

ഈ കഴിഞ്ഞ ജൂലൈ 12നാണ് രഞ്ജിത്ത് – സന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഭാരതീയര്‍ക്കെല്ലാം അഭിമാനമായ ഇന്ത്യയെന്ന പേര് മകള്‍ക്കും അഭിമാനമാകട്ടെയെന്ന് പ്രണയവിവാഹിതരായ ഈ ദമ്പതികള്‍ പറയുന്നു.

ജനന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷിയില്‍ കുത്തിന്റെ പേരിന്റെ സ്ഥാനത്ത് ഇന്ത്യയെന്ന് എഴുതിയപ്പോള്‍ ദേശിയത എഴുതാനുള്ള കോളമല്ലനായിരുന്നു മറുപടി. ഒടുവില്‍ അവിടെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടിവന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന രജ്ഞിത്തിന് പട്ടാളത്തില്‍ ചേരുവാനായിരുന്നു മോഹം. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം ഒന്‍പതാം ക്ലാസില്‍ പഠനം നിലച്ചു. എങ്കിലും അടങ്ങാത്ത രാജ്യസ്‌നേഹം മനസില്‍ കാത്ത് സൂക്ഷിച്ചു. ആ സനേഹത്തില്‍ നിന്നുമാണ് മകള്‍ക്ക് ഇന്ത്യയെന്ന പേര് നല്‍കിയത്.

രഞ്ജിത്തും, സനയും ഇരു സമുദായത്തില്‍ പെട്ടവരായതിനാല്‍ വിവാഹത്തെ വീട്ടുകാരും എതിര്‍ത്തിരുന്നു. എതിര്‍പ്പുകള അവഗണിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വിവാഹം. രാജ്യം 75 ആം സാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ജാതിയും മതവും വേര്‍ത്തിരിക്കാത്ത ഒരുമ ഉറപ്പാകുന്ന ഇന്ത്യയെ സ്വപനം കാണുകയാണിവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News