20 മണിക്കൂര്‍; 20 വിദ്യാര്‍ഥികള്‍: ‘സ്വാതന്ത്ര്യ ചുവര്‍’ തീര്‍ത്ത് ഇടുക്കി രാജകുമാരി എന്‍എസ്എസ് കോളജ്

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ‘സ്വാതന്ത്ര്യ ചുവര്‍’ ഒരുക്കി ഇടുക്കി രാജകുമാരി എന്‍എസ്എസ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും. സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട് മൂന്ന് ചിത്രങ്ങളാണ് കോളജിന്റെ വലിയ ചുവരില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയത്.

ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായ ദണ്ഡിയാത്ര, സ്വാതന്ത്ര്യ സമരസേനാനികള്‍, വൈക്കം സത്യഗ്രഹം തുടങ്ങിയ ചിത്രങ്ങളാണ് ചായകൂട്ടുകളാല്‍ ചുവരില്‍ നിറഞ്ഞത്. ഇരുപത് വിദ്യാര്‍ഥികള്‍ ഇരുപത് മണിക്കൂര്‍ കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൂട്ടുകാരുമൊത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വലിയ ചുവര്‍ ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിച്ചത് വേറിട്ട അനുഭവമായിരുന്നുവെന്നും അധ്യാപകരുടെ സഹായത്തോടെയാണ് ചിത്രങ്ങള്‍ വരക്കാന്‍ സാധിച്ചത് എന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഒരുക്കിയ ചിത്രങ്ങള്‍ കാണുവാന്‍ നിരവധി ആളുകളാണ് കോളജിലേക്ക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here