independence day : സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം… ഇ എം എസ്

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കോൺഗ്രസ് പാർടിയിലും നേതൃത്വപരമായ പ്രവർത്തനം നടത്തിയ നേതാവായിരുന്നു സ. ഇഎംഎസ്. 1934, 1938, 1940 വർഷങ്ങളിൽ കെപിസിസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1931ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ സ്വാതന്ത്ര്യസമര പങ്കാളിയായി. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായി പ്രവർത്തിച്ചു.

1932 ജനുവരി 17ന് കോഴിക്കോട് കടപ്പുറത്തേക്ക് ഉപ്പു ശേഖരണ ജാഥ നടത്തുന്നതിന് നേതൃത്വം നൽകി അറസ്റ്റു ചെയ്യപ്പെടുകയും 3 വർഷത്തേക്ക് തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യലബ്ധിവരെയുള്ള കാലം അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര പോരാളിയായിരുന്നു.

ചെറുപ്പത്തിൽ തന്നെ ജാതിവ്യവസ്ഥയ്‌ക്കെതിരായുള്ള സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായ ഇഎംഎസ് 1931-ൽ കോളേജ് പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തതിന് ജയിലിൽ കിടക്കുകയും ചെയ്തു. അന്നുമുതൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിലൊരാളായിരുന്നു.

1934-ൽ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. ഈ കാലഘട്ടത്തിൽ, കേരളാപ്രദേശ് കോൺഗ്രസ് പാർടിയുടെ ജനറൽ സെക്രട്ടറിയായി കോൺഗ്രസിനെ നയിക്കുന്നതിനിടയിലാണ് സഖാവ് ഇഎംഎസ് മാർക്സിസത്തെക്കുറിച്ച് അറിയുന്നത്. 1936ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സംഘം രൂപീകരിച്ച അഞ്ചംഗങ്ങളിൽ ഒരാളായിരുന്നു സ. ഇഎംഎസ്.

കേരളത്തിലെ ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് അടിത്തറ പാകിയ സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ സമരങ്ങളുടെ കൂടിച്ചേരലിനെയാണ് സ. ഇഎംഎസ് പ്രതിനിധീകരിച്ചത്. ഏകീകൃത ഭാഷാ സംസ്ഥാനമായി കേരളം രൂപീകരിക്കുന്നതിലേക്ക് നയിച്ച ഐക്യകേരളത്തിന്റെ പ്രധാന വക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ആദ്യ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ സഖാവ് ഇഎംഎസ് ആയിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News