രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസയുമായി മമ്മൂട്ടി

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ നിറവില്‍ ഏവര്‍ക്കു ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്.

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ആശംസകള്‍ അറിയിച്ചത്.

സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി ഇന്ത്യ…….

ഇന്ത്യ വീണ്ടും ഒരു സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് കാലെടുത്തുവച്ചു അതെ, രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ‘വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മള്‍ വിധിയുമായി പോരാടി വിജയിച്ചു. ഇപ്പോള്‍ നമ്മുടെ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമായിരിക്കുന്നു. അര്‍ദ്ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റു.

‘1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ നെഹ്‌റു ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു ഇവ. നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടെത്. ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ ഒന്നിനെയും അനുവദിക്കില്ല എന്ന് പ്രതിജ്ഞയാണ് ഈ ദിവസം നമ്മളെടുക്കേണ്ടത്.

രാജ്യം ഇന്ന് 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. സ്വതന്ത്ര ഭാരതത്തിനായി ജീവന്‍ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ ഓർമ്മിക്കുന്നതിനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ ആഘോഷിക്കുന്നത്.  എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തേയും വിദേശത്തേയും ചരിത്രപ്രധാന മന്ദിരങ്ങൾ ത്രിവർണമണിഞ്ഞു കഴിഞ്ഞു.

1947 ആ​ഗസ്ത് 14ന്റെ അർധരാത്രിയുടെ മണിമുഴക്കത്തിൽ പുതിയ ചരിത്രത്തിലേക്കും പ്രതീക്ഷകളിലേക്കും ചിറകടിച്ചുയർന്ന ഇന്ത്യ ഭാവിമുന്നേറ്റങ്ങൾക്ക്‌ ഊർജം സംഭരിക്കുന്ന ദിനമാണ്‌ ഇന്ന്‌.  രാജ്യം വർധിതാവേശത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ രാജ്ഘട്ട് സന്ദർശിച്ചശേഷം ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിക്ക് മൂന്ന് സേനാവിഭാഗവും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകും.  പ്രമുഖ വ്യക്തിത്വങ്ങളടക്കം ഏഴായിരത്തോളം ആളുകൾ പങ്കെടുക്കും. ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്‌.

ഹരിയാനയിലെ ജജ്ജറിൽ 6600 അടി നീളമുള്ള ദേശീയപതാക ഏന്തിയുള്ള ഘോഷയാത്ര നടന്നു. ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ 108 അടി ഉയരത്തിൽ പതാക ഉയർത്തി.  കേരളവും സ്വതന്ത്ര്യദിനാഘോഷത്തിലാണ്‌. സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. തുടർന്ന്‌ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും.

സിപിഐ എമ്മിന്റെ എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും രാവിലെ ഒമ്പതിന്‌ പതാക ഉയർത്തും. തുടർന്ന്‌ പാർടി പ്രവർത്തകർ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞയെടുക്കും.

ആഘോഷ നിറവിൽ കേരളവും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷ നിറവിൽ കേരളവും.   സംസ്ഥാന സർക്കാരിന്റെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌.  ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ഏറ്റെടുത്ത്‌ വീടുകളിലും സ്ഥാപനങ്ങളിലും ശനിയാഴ്‌ച ദേശീയപതാക ഉയർത്തിയിരുന്നു. സ്‌കൂൾ, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ളിടത്തെ ഔദ്യോഗിക കൊടിമരത്തിൽ തിങ്കൾ രാവിലെ പതാക ഉയർത്തും.

സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. തുടർന്ന്‌ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും. നിയമസഭാങ്കണത്തിൽ സ്‌പീക്കർ എം ബി രാജേഷ് പതാക ഉയർത്തും. തുടർന്ന്‌ മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്കർ, കെ ആർ നാരായണൻ എന്നിവരുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

സിപിഐ എമ്മിന്റെ എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും രാവിലെ ഒമ്പതിന്‌ പതാക ഉയർത്തും. തുടർന്ന്‌ പാർടി പ്രവർത്തകർ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞയെടുക്കും. എ കെ ജി സെന്ററിൽ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള പതാക ഉയർത്തും. പകൽ 3.30ന്‌ അയ്യൻകാളി ഹാളിൽ നവോത്ഥാന സമിതി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

എൽഡിഎഫ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും സ്വാതന്ത്ര്യദിനാഘോഷ പ്രഭാഷണവും സംഘടിപ്പിക്കും. തിങ്കൾ രാവിലെ 10ന്‌ കിഴക്കേകോട്ട നായനാർ പാർക്കിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന ചടങ്ങുകളിൽ കോവിഡ്‌ മാനദണ്ഡങ്ങളും ഹരിത മാനദണ്ഡവും പാലിക്കണമെന്ന്‌ സർക്കാർ നിർദേശമുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here