Malappuram: വീട്ടുമുറ്റത്ത് കൂറ്റന്‍ പതാക സ്ഥാപിച്ച് പ്രവാസി

മലപ്പുറത്ത് വീട്ടുമുറ്റത്ത് കൂറ്റന്‍ പതാക സ്ഥാപിച്ച് പ്രവാസി. ആസാദി കാ അമൃത് മഹോത്സത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ യുടെ ഭാഗമായിട്ടാണ് വീട്ടുമുറ്റത്ത് കൂറ്റന്‍ ദേശീയപതാക സ്ഥാപിച്ചത്.

എളങ്കൂര്‍ സ്വദേശി പുളിയമ്ബറ്റ ശങ്കറാണ് ആദ്യമായി വീട്ടുമുറ്റത്ത് പതാക ഉയര്‍ത്താനുള്ള അവസരം വേറിട്ടതാക്കുന്നത്.

3:2 അനുപാതത്തിലാണ് ദേശീയപതാക നിര്‍മ്മിച്ചിരിക്കുന്നത്. പതാകയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൂഗിളില്‍ നോക്കി മനസിലാക്കി. തുടര്‍ന്ന് സുഹൃത്തായ തയ്യല്‍ക്കടക്കാരനെ തയ്ക്കാന്‍ ഏല്‍പ്പിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഒമ്ബതുമീറ്റര്‍ നീളവും ആറുമീറ്റര്‍ വീതിയുമുണ്ട് ദേശീയപതാകയ്ക്ക്. മൂന്നുദിവസം വേണ്ടിവന്നു പതാക നിര്‍മ്മാണത്തിന്. നിരവധി പേരാണ് കാണാനും ഫോട്ടോയെടുക്കാനുമായി ഇവിടെയെത്തുന്നത്. കാണാനെത്തുന്നവര്‍ക്കെല്ലാം മധുരം നല്‍കി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ് ശങ്കറും കുടുംബവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News