Shajahan : ആര്‍ എസ് എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ സി പി ഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. കേസിൽ എട്ടു പ്രതികളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ഷാജഹാൻ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആർ

കഴിഞ്ഞ രാത്രി 9.15 ഓടെയാണ് ഷാജഹാനെ വെട്ടി വീഴ്ത്തിയത്. സുഹൃത്ത് സുരേഷുമായി. വീടിനടുത്ത് കുന്നങ്കാട്ട് ജങ്ഷനിൽ സുഹൃത്തിനൊപ്പം നിൽക്കുമ്പോൾ ബൈക്കിലെത്തിയ സംഘം വടി വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തിൽ വെട്ടേറ്റു. കൊലയാളി സംഘത്തിൽ എട്ടു പേരാണുണ്ടായിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് എ.ഫ് ഐആർ. സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം. പൊതുദർശനത്തിന് ശേഷം ഷാജഹാന്റെ മൃതദേഹം കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ ഖബറടക്കും

Shajahan : ഷാജഹാന്‍ വധക്കേസിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട് ( Palakkad ) മരുതറോഡ് ഷാജഹാന്‍ വധക്കേസ് ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ( CPIM ) സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ( EN Suresh Babu ) . പ്രതികളെല്ലാം സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ( RSS Activists )  ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ RSS തന്നെയെന്ന് CPIM പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. RSS സംഘടിപ്പിച്ച രക്ഷാബന്ധനിലും , പാലക്കാട് കൊല്ലപ്പെട്ട ശ്രീനീവാസന്റെ വിലാപയാത്രയിലും കൊലപാതകികള്‍ പങ്കെടുത്തിരുന്നു. ഇത് ഇവര്‍ RSS പ്രവര്‍ത്തകരാമെന്നുള്ളതിന് തെളിവാണെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്ഐആര്‍. കൊലയാളി സംഘത്തിൽ എട്ടു പ്രതികളെന്ന് പാലക്കാട് എസ്.പി. ആർ. വിശ്വനാഥ് പറഞ്ഞു. സംഘത്തിൽ നേരത്തേ കൊലപാതകക്കേസിൽ ശിക്ഷിയ്ക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ട്. മരുതോട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘം; തന്റെ മകനും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി സുരേഷ്

പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമെന്ന് ദൃക്സാക്ഷി സുരേഷ്. തന്റെ മകനും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്നും സുരേഷ് കൈരളി ന്യൂസിനോട് പറഞ്ഞു.

പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിന്നും മുക്തരാകാന്‍ ഇതുവരെ നാട്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഷാജഹാന്റെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് സുഹൃത്തും ദൃക്‌സാക്ഷിയുമായ സുരേഷ്. വിങ്ങലോടെ കഴിഞ്ഞ ദിവസം നടന്ന സംഭവം കൈരളിയോട് വിശദീകരിക്കുകയാണ് സുരേഷ്.

ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം ഇങ്ങോട്ടേക്ക് എത്തിയത്. ഷാജഹാന്റെ കഴുത്തിനും കാലിനും ഇവര്‍ വെട്ടി. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് നേരേയും വാള്‍ വീശി.

വെട്ടിവീഴ്ത്തി അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ സുരേഷിന്റെ നേതൃത്വത്തിലാണ് ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികൾക്ക് ഷാജഹാനോട് മുൻവൈരാഗ്യമുണ്ടോ എന്ന് സംശയമുണ്ടെന്നും സുരേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News