independence day :സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം… അഹല്യ രംഗനേക്കര്‍

1942 ഓഗസ്റ്റ് 8ന്, ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചപ്പോള്‍ പൂനെ ഫെര്‍ഗുസന്‍ കോളേജില്‍ വിദ്യാര്‍ത്ഥി ആയിരുന്ന സ.അഹല്യ രംഗനേക്കര്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ബ്രിട്ടനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ആഗസ്റ്റ് 15ന്, ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവഭായ് ദേശായി ജയിലില്‍ വെച്ച് മരണപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ജയിലില്‍ വെച്ച് സഹവനിതാ തടവുകാരെ അണിനിരത്തി സാരികള്‍ തുന്നിച്ചേര്‍ക്കുകയും ജയില്‍ ഭിത്തിയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്തു. ഫെര്‍ഗുസന്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ പഠനം പൂര്‍ത്തിയാക്കാന്‍ ബോംബയിലെത്തിയ അവര്‍ ഗിര്‍ണി കാംഗാര്‍ യൂണിയനില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

1943-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗമായ സ. അഹല്യ മറ്റ് കമ്മ്യൂണിസ്റ്റ് വനിതാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം, ലാല്‍ബാഗ്-പരേല്‍ പ്രദേശത്ത് സ്ത്രീകളെ സംഘടിപ്പിക്കുന്നതിനായി പരേല്‍ മഹിളാ സംഘം രൂപീകരിച്ചു. പ്രസവാവധി, വനിതാ മില്‍ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവര്‍ത്തിച്ചു. മുംബൈയിലെ മില്‍ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇടയില്‍ ശക്തമായ അടിത്തറയുണ്ടാക്കിയ സഖാവ് അഹല്യ രംഗനേക്കര്‍ യുദ്ധസമയത്ത് പാലിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമം ഉയര്‍ത്തിക്കാട്ടി ഇവ നിയന്ത്രിത വിലയ്ക്ക് സാധാരണക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here