സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ സവര്‍ക്കരെ വീര പോരാളിയായി ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ സവര്‍ക്കരെ വീര പോരാളിയായി ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ സ്വാതന്ത്ര്യ സമര ചരിത്രം മാറ്റിയെഴുതാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ.. സവര്‍ക്കറെ പോരാളിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പലരുടേയും പേരുകള്‍ പരാമര്‍ശിച്ചതുമില്ല.

അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 വർഷ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി പ്രസംഗത്തിൽ മുന്നോട്ടുവച്ചു. സമ്പൂര്‍ണ വികസിത ഭാരതം, അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണ മോചനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും അഖണ്ഡതയും, പൗരധര്‍മം പാലിക്കൽ എന്നിവയാണ് പ്രതിജ്ഞകളായി പ്രധാനമ ന്ത്രി മുന്നോട്ടുവെച്ചത്.

വികസിത ഇന്ത്യയെന്നതാവണം നമ്മുടെ ലക്ഷ്യം. അടിമത്തത്തെ പൂര്‍ണമായി ഉന്മൂലം ചെയ്യാന്‍ കഴിയണം. നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനം കൊള്ളണം. രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നില്‍ക്കണം. ഓരോരുത്തരും പൗരന്റെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മോദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel