Sitaram Yechury: ഷാജഹാന്റെ കൊലപാതകം; ശക്തമായ അന്വേഷണം വേണം: സീതാറാം യെച്ചൂരി

പാലക്കാട് ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഷാജഹാന്‍ വധക്കേസിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട് ( Palakkad ) മരുതറോഡ് ഷാജഹാന്‍ വധക്കേസ് ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ( CPIM ) സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ( EN Suresh Babu ) . പ്രതികളെല്ലാം സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ( RSS Activists )  ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ RSS തന്നെയെന്ന് CPIM പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. RSS സംഘടിപ്പിച്ച രക്ഷാബന്ധനിലും , പാലക്കാട് കൊല്ലപ്പെട്ട ശ്രീനീവാസന്റെ വിലാപയാത്രയിലും കൊലപാതകികള്‍ പങ്കെടുത്തിരുന്നു. ഇത് ഇവര്‍ RSS പ്രവര്‍ത്തകരാമെന്നുള്ളതിന് തെളിവാണെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്ഐആര്‍. കൊലയാളി സംഘത്തിൽ എട്ടു പ്രതികളെന്ന് പാലക്കാട് എസ്.പി. ആർ. വിശ്വനാഥ് പറഞ്ഞു. സംഘത്തിൽ നേരത്തേ കൊലപാതകക്കേസിൽ ശിക്ഷിയ്ക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ട്. മരുതോട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here