independence day : സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം… ബി ടി രണദിവെ

ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളുടെ ഗിര്‍ണി കാംഗാര്‍ യൂണിയനിലും റെയില്‍വേ തൊഴിലാളികളുടെ സമരങ്ങളിലും സജീവമായിരുന്നു സഖാവ് ബി ടി രണദിവെ എന്ന ബി ടി ആര്‍. നാവിക കലാപത്തെ പിന്തുണച്ചുള്ള സമരത്തിലും നേതൃത്വം വഹിച്ചു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ബിടിആറിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. എഐടിയുസിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

സിഐടിയു രൂപീകരണത്തിന് തുടക്കമിട്ടതും ശക്തമായ ഒരു ട്രേഡ് യൂണിയന്‍ കേന്ദ്രമായി അതിന്റെ വളര്‍ച്ചയ്ക്ക് വഴികാട്ടിയതും അദ്ദേഹമായിരുന്നു. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം തൊഴിലാളിവര്‍ഗത്തിലേക്ക് എത്തിക്കാനും വര്‍ഗ ഐക്യം കെട്ടിപ്പടുക്കാനും തൊഴിലാളികളുടെ രാഷ്ട്രീയബോധം വളര്‍ത്താനും അദ്ദേഹം നിരന്തരം പരിശ്രമിച്ചു.

1928-ല്‍ ബിടിആര്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. ബോംബെയിലെ തൊഴിലാളിവര്‍ഗത്തിന്റെ സമരങ്ങള്‍ക്ക് നേതൃത്വംകൊടുത്ത അദ്ദേഹം 1948-ലെ രണ്ടാം പാര്‍ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി. 1934-35 ല്‍ ബോംബെയില്‍ പാര്‍ടി ആസ്ഥാനം സ്ഥാപിക്കപ്പെട്ടപ്പോള്‍ അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഏഴാം പാര്‍ടി കോണ്‍ഗ്രസില്‍ പാര്‍ടി പോളിറ്റ്ബ്യുറോ അംഗമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News