സര്‍ക്കാര്‍ ഓഫീസുകളില്‍ ഫോണെടുത്താല്‍ ഇനി മുതല്‍ ഹലോ പറയരുത്; പകരം വന്ദേ മാതരം നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫോണെടുത്താല്‍ ഹലോ എന്നതിന് പകരം വന്ദേ മാതരം പറയണമെന്ന പുതിയ നിര്‍ദ്ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്ര മന്ത്രിസഭയില്‍ പുതിയതായി ചുമതലയേറ്റ സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗണ്ടിവാറാണ് ഉത്തരവിട്ടത്.

നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഫോണെടുത്താല്‍ ഹലോ എന്നാണ് പറയുന്നതെന്നും എന്നാല്‍ ഇതൊരു വിദേശ വാക്കാണെന്നുമാണ് മന്ത്രിയുടെ വാദം. അതിനാല്‍, ഇത്തരം വാക്കുകള്‍ ഉപേക്ഷിക്കണമെന്നും പകരം വന്ദേമാതരം പറയുവാന്‍ ശീലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഞായറാഴ്ച നടന്ന വകുപ്പുകളുടെ വിഭജനത്തിന് പുറകെ, സാംസ്‌കാരിക വകുപ്പിന്റെ ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ ഉത്തരവ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെല്ലുവിളിയാകും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ ഇനി മുതല്‍ മഹാരാഷ്ട്രയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരും ജീവനക്കാരും ഫോണില്‍ ഹലോ എന്നതിനുപകരം വന്ദേമാതരം പറയേണ്ടത് നിര്‍ബന്ധമായിരിക്കുമെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News