independence day :സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം…ക്യാപ്റ്റന്‍ ലക്ഷ്മി

ചെറുപ്പത്തില്‍ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്‌കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവര്‍ത്തങ്ങളിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായ ക്യാപ്റ്റന്‍ ലക്ഷ്മി പാവപ്പെട്ടവരെ പ്രത്യേകിച്ച് സ്ത്രീകളെ സേവിക്കാനായി വൈദ്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് l938ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദവും പിന്നീട് പ്രസവചികിത്സയില്‍ ഡിപ്ലോമയും നേടി. 1941ല്‍ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റന്‍ ലക്ഷ്മി അവിടെയുള്ള ദരിദ്രര്‍ക്കായി ഒരു ക്ലിനിക്ക് തുടങ്ങി.

ദരിദ്രരായ ഇന്ത്യന്‍ തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്ന അവിടെ തൊഴില്‍ ചെയ്യുന്നതിനോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇന്‍ഡിപെന്‍ഡന്റ്‌സ് ലീഗില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1942-ല്‍ ബ്രിട്ടീഷുകാര്‍ സിംഗപ്പൂരില്‍ ജപ്പാനു കീഴടങ്ങിയപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതില്‍ അവര്‍ പൂര്‍ണ്ണമായും മുഴുകി. അതോടൊപ്പം ഇന്ത്യന്‍ യുദ്ധത്തടവുകാരുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ മറ്റ് രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ക്യാപ്റ്റന്‍ ലക്ഷ്മി ഭാഗഭാക്കാവുകയും ചെയ്തിരുന്നു.

വൈദ്യശാസ്ത്ര രംഗം കൈയൊഴിയാതെ തന്നെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും സഖാവ് പിന്നീട് സജീവമായി. 1972 – ല്‍ സിപിഐ എം അംഗമായ സ. ക്യാപ്റ്റന്‍ ലക്ഷ്മി 1981-ല്‍ രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ ഉപാധ്യക്ഷയായി. തുടര്‍ന്നുള്ള പ്രക്ഷോഭ-പ്രചാരണ രംഗങ്ങളിലും അവര്‍ സജീവമായി ഇടപെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News