Paltu Janwar: പാല്‍തു ജാന്‍വര്‍ ഫാഷന്‍ കോണ്ടസ്റ്റ്: പെറ്റിനെ അണിയിച്ചൊരുക്കിയാല്‍ സമ്മാനം

നിങ്ങളുടെ പെറ്റിനെ (വളര്‍ത്തുമൃഗത്തെ) അണിയിച്ചൊരുക്കി താരമാക്കാന്‍ അവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം: പാല്‍തു ജാന്‍വര്‍ പ്രോമോ സോങ്ങിന്(Paltu Janwar promo song) നിങ്ങളുടെ സുന്ദരന്മാരും സുന്ദരിമാരുമായ പെറ്റുകളെ ഡാന്‍സ് ചെയ്യിക്കുക. എന്നിട്ട് അവ റീലുകളാക്കി ഇന്‍സ്റ്റാഗ്രാമിലും(Instagram) ഫേസ്ബുക്കിലും(Facebook) പങ്കുവെച്ചതിന് ശേഷം പാല്‍തു ജാന്‍വര്‍ ഫാഷന്‍ കോണ്ടെസ്റ്റ് എന്ന് ഹാഷ്ടാഗ് ചെയ്താല്‍ മതി. #palthujanwarfashioncontest #palthujanwarmovie എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുക. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

ഓണത്തിന് തിയേറ്ററുകളിലെത്തുന്ന പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തിന്റെ ‘എ പാല്‍തു ഫാഷന്‍ ഷോ’ എന്ന ടൈറ്റിലില്‍ ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കി സുഹൈല്‍ കോയ രചന നിര്‍വഹിച്ച ‘മണ്ടി മണ്ടി’ എന്ന പ്രോമോ ഗാനം പുറത്തുവന്നിരുന്നു.

പാല്‍തു ജാന്‍വറില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസില്‍ ജോസഫ് ആണ്. സെപ്റ്റംബര്‍ ആദ്യവാരം ഓണം റിലീസായി ചിത്രം തീയേറ്ററുകളില്‍ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രത്തില്‍ ബേസില്‍ ജോസഫ് ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഡി.ഒ.പി രണ്‍ദീവ്, ആര്‍ട് ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, കോസ്റ്റ്യൂം മാഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് നിഥിന്‍ ലൂക്കോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മനമ്പൂര്‍, വിശ്വല്‍ എഫക്ട് എഗ് വൈറ്റ് വി.എഫ്.എക്‌സ്, ടൈറ്റില്‍ എല്‍വിന്‍ ചാര്‍ളി, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel