Shajahan: RSS കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്‌കാരം നടന്നു

ആര്‍എസ്എസുകാര്‍(RSS) വെട്ടിക്കൊലപ്പെടുത്തിയ സി പി ഐഎം(CPIM) ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ(Shajahan) സംസ്‌കാരം നടന്നു. ആയിരക്കണക്കിന് പേരാണ് ഷാജഹാന് അന്ത്യാജ്ഞലി അര്‍പ്പിയ്ക്കാനായി എത്തിയത്. അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണം. ഷാജഹാന്റ കൈയ്യിലും കാലിലുമായി അഞ്ചു മുറിവുകളാണുള്ളത്. ഇടത് കാലിലും ഇടത് കയ്യിലുമാണ് വെട്ടേറ്റത്. കയ്യും കാലും അറ്റു തൂങ്ങിയ നിലയിലായിരുന്നു. കേസില്‍ എട്ടു പ്രതികളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. ഷാജഹാന്‍ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആര്‍.

കഴിഞ്ഞ രാത്രി 9.15 ഓടെയാണ് ഷാജഹാനെ വെട്ടി വീഴ്ത്തിയത്. സുഹൃത്ത് സുരേഷുമായി. വീടിനടുത്ത് കുന്നങ്കാട്ട് ജങ്ഷനില്‍ സുഹൃത്തിനൊപ്പം നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം വടി വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തില്‍ വെട്ടേറ്റു. കൊലയാളി സംഘത്തില്‍ എട്ടു പേരാണുണ്ടായിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് എ.ഫ് ഐആര്‍. സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം. പൊതുദര്‍ശനത്തിന് ശേഷം ഷാജഹാന്റെ മൃതദേഹം കല്ലേപ്പുള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News