Sharukh Khan: വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും; വീഡിയോ വൈറല്‍

സ്വാതന്ത്യ ദിനത്തില്‍(Independence Day) ദേശീയപതാക ഉയര്‍ത്തി ഷാരൂഖ് ഖാനും(Sharukh Khan) കുടുംബവും. മുംബൈയിലെ സ്വന്തം വസതിയിലാണ് ഷാരൂഖ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാന്‍ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയും മക്കളായ ആര്യന്‍ ഖാനും അബ്രാമും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാപെയ്ന്‍ ആരംഭിച്ചത്. 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക. കേരളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായിട്ടുണ്ട്.

ഷാരൂഖ് ഖാന്‍ നായകനായി ‘പത്താന്‍’ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സിദ്ധാര്‍ഥ് ആനന്ദാണ് ‘പത്താന്റെ’ സംവിധായകന്‍. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘പത്താന്‍’. ഷാരൂഖിന്റെ പത്താന്റെ ഒടിടി സ്ട്രീമിംഗ് അവകാശം വന്‍ തുകയ്ക്കു വിറ്റുപോയെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായതിനാല്‍ ‘പത്താന്’ തിയറ്ററുകളില്‍ മുന്‍ കാലങ്ങളിലേതു പോലെ ഷാരൂഖ് ഖാന് ആര്‍പ്പുവിളികളുയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘പത്താന്റെ’ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News