Premier League : ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് തോ​​​​​ൽ​​​​​വി

ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് (Premier League) ഫു​​​​​ട്ബോ​​​​​ളി​​​​​ൽ സൂ​​​​​പ്പ​​​​​ർ ടീ​​​​​മാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് 2022-23 സീ​​​​​സ​​​​​ണി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി.

ബ്രെ​​​​​ന്‍റ്ഫോ​​​​​ഡി​​​​​നോ​​​​​ട് 4-0നാ​​​​​ണ് യു​​​​​ണൈ​​​​​റ്റ​​​​​ഡ് പൊ​​​​​ട്ടി​​​​​പ്പൊ​​​​​ളി​​​​​ഞ്ഞ​​​​​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇറങ്ങിയെ​ങ്കി​ലും യു​ണൈ​റ്റ​ഡ് ര​ക്ഷ​പ്പെ​ട്ടി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണി​നോ​ട് 2-1ന് യു​ണൈ​റ്റ​ഡ് തോ​റ്റിരുന്നു.

ടച്ചലിനും കോണ്ടെയ്ക്കും ചുവപ്പു കാര്‍ഡ്

ഇംഗ്ലിഷ് പ്രീമീയര്‍ ലീഗിലെ ആദ്യ ലണ്ടന്‍ ഡെര്‍ബിയില്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ ചെല്‍സി പരിശീലകന്‍ തോമസ് ടച്ചലിനും ടോട്ടനം ഹോട്‌സ്പൂര്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെയ്ക്കും ചുവപ്പു കാര്‍ഡ്. മത്സരശേഷം കളിക്കളത്തില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് ഇരുപരിശീലകര്‍ക്കുമെതിരെ റഫറി നടപടിയെടുത്തത്.

ഞായറാഴ്ച ഇരു ടീമുകളും തമ്മില്‍ നടന്ന വാശിയേറിയ മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് രണ്ടുടീമുകളുടെയും പരിശീലകര്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. സറ്റാംഫോര്‍ഡ് ബ്രിജില്‍ നടന്ന മത്സരത്തിനിയിലും സ്പര്‍സ്- ചെല്‍സി ടീമുകളുടെ പരിശീലകര്‍ തമ്മില്‍ തര്‍ക്കത്തിലായത്.

ആദ്യ പകുതിയുടെ 19-ാം മിനിറ്റില്‍ കലിദു കുലിബാലിയിലൂടെ ചെല്‍സി മുന്നിലെത്തിയെങ്കിലും 68-ാം മിനിറ്റില്‍ എമിലെ ഹോജെര്‍ഗിലൂടെ ടോട്ടനം സമനില പിടിച്ചു. ഈ ഗോളിനു തോട്ടുമുന്‍പാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചെല്‍സിയുടെ കായ് ഹാവെര്‍ട്‌സ് സ്പര്‍സ് താരം റോഡ്രിഗോ ബെന്റന്‍കൂര്‍ ഫൗള്‍ ചെയ്‌തെന്ന പരാതി ഉയര്‍ത്തി. പിന്നാലെ ചെല്‍സിയുടെ ബെഞ്ചിലുള്ള താരങ്ങളും പരിശീലകനും പ്രകോപിതരായി.

സമനില ഗോള്‍ നേടിയതോടെ ടോട്ടനം പരിശീലകന്‍ ചെല്‍സി പരിശീലകന്റെ സമീപം ആഘോഷവുമായെത്തിയതും പ്രശ്‌നങ്ങള്‍ക്കിടയാക്കി.

വാര്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് ടോട്ടനത്തിനു ഗോള്‍ അനുവദിച്ചത്. എന്നാല്‍ ആഘോഷം അധികം നീണ്ടു നിന്നില്ല. 77-ാം മിനിറ്റില്‍ റീസ് ടോപ്‌ലിയിലൂടെ ചെല്‍സി വീണ്ടും ലീഡെടുത്തു. ഈ ഗോള്‍ ചെല്‍സി പരിശീലകന്‍ വന്‍ ആഘോഷമാക്കി മാറ്റി. ചെല്‍സി വിജയിക്കുമെന്നു തോന്നിച്ച ഇടത്താണ് ഹാരി കെയ്ന്‍ ടോട്ടനത്തിനായി സമനില പിടിച്ചത്. അധിക സമയത്തെ ആറാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ കോര്‍ണര്‍ കിക്കില്‍ ഹെഡ് ചെയ്താണ് ഹാരി കെയ്ന്‍ ടോട്ടനത്തിനായി ഗോള്‍ നേടിയത്.

മത്സര ശേഷം കൈകൊടുത്ത് പിരിയുന്ന നേരത്തായിരുന്നു കയ്യാങ്കളിയുടെ വക്കോളമെത്തിയ പരിശീലകരുടെ വാക്കേറ്റം. കൈവിടാതിരുന്ന പരിശീലകര്‍ തര്‍ക്കിക്കാന്‍ തുടങ്ങിയതോടെ ഇരു ടീമുകളുടെയും താരങ്ങളും ചുറ്റുംകൂടി. ഇതു വീണ്ടും ഉന്തിലും തള്ളിലുമെത്തിയതോടെ റഫറി ആന്റണി ടെയ്‌ലര്‍ രണ്ടു പരിശീലകര്‍ക്കും ചുവപ്പു കാര്‍ഡ് നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here