സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം…ഗോദാവരി പരുലേക്കര്‍

ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിന് 1905ല്‍ ഗോപാലകൃഷ്ണ ഗോഖലെ രൂപീകരിച്ച സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയിലെ ആദ്യത്തെ വനിതാ അംഗം. മഹാരാഷ്ട്രയില്‍ ആദ്യമായി സാക്ഷരതാ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. തൊഴിലാളിവര്‍ഗത്തിലെ അസംഘടിത വിഭാഗമായിരുന്ന ഗാര്‍ഹികത്തൊഴിലാളികളെ സംഘടിപ്പിച്ചു. തൊഴിലാളി യൂണിയനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ നിരവധി തവണ ജയിലിലടച്ചു.

കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗ്ഗത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ധീര സഖാവായിരുന്നു ഗോദാവരി പരുലേക്കര്‍. മഹാരാഷ്ട്രക്കാര്‍ സ്‌നേഹത്തോടെ ‘ഗോദുതായി’ എന്ന് വിളിക്കുന്ന സഖാവ് ഗോദാവരി പരുലേക്കറാണ് 1945 മുതല്‍ രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന, ഏറെ ചരിത്രപ്രാധാന്യം നിറഞ്ഞ വര്‍ളി ആദിവാസി സമരത്തിനു ചുക്കാന്‍ പിടിച്ചത്. സഖാവ് ഗോദാവരിയോടൊപ്പം അവരുടെ ജീവിതപങ്കാളിയുമായിരുന്ന സഖാവ് ശാംറാവ് പരുലേക്കറും വര്‍ളി സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here