Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

നവോത്ഥാന സംരംഭങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിൽ അരങ്ങേറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കേരളത്തിൽ നവോത്ഥാന പ്രസ്ഥാനത്തിന് തുടർച്ചയുണ്ടായി.ഇതിന് ഇടതു പക്ഷത്തിനുള്ള പങ്ക് നിഷേധിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന സമിതിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും ഭരണഘടനാ സംരക്ഷണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന സംരക്ഷിക്കുക എന്നാൽ സാമൂഹിക നീതി സംരക്ഷിക്കുക എന്നതുകൂടിയാണ്.ഗാന്ധിജി വധിക്കപ്പെട്ടത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷമാണ്.എന്നാൽ അതിനുണ്ടായ കാരണം അദ്ദേഹം മുറുകെ പിടിച്ച ഹിന്ദു മുസ്ലീം ഐക്യം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം, സമത്വം തുടങ്ങിയ മൂല്യങ്ങളെ അട്ടിമറിക്കാൻ അവരുടെ പിന്മുറക്കാർ ഇന്നും ശ്രമിക്കുന്നു.നമ്മൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുകയാണ്.ചരിത്രത്തെ ഇല്ലാത്ത വഴികളിലൂടെ ഒഴുക്കി എടുക്കാൻ ഇന്ന് ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിലെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്.സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള നിരന്തരമായ കടന്നുകയറ്റം ഉണ്ടാകുന്നു. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുന്നു.

പൗരത്വത്തിന് മതം ഒരു ഘടകമായി നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് മാറുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്യുന്നവർക്ക് സംരക്ഷണം നൽകുന്ന രീതിയിലേക്ക് രാജ്യം മാറി. അതി വികസിത രാജ്യങ്ങൾ എല്ലാം മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന രാജ്യങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News