Ernakulam : വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

എ​റ​ണാ​കു​ള​ത്ത് (Ernakulam) വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു.സൗ​ത്ത് റെ​യി​ല്‍​പാ​ള​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പു​ഷ്പ​വ​ല്ലി​യാ​ണ് (57) മ​രി​ച്ച​ത്. തീ ​ഉ​യ​രു​ന്ന​തും ക​ണ്ട് അ​യ​ല്‍ വാ​സി​യാ​യ അ​റു​മു​ഖ​ന്‍ ഓ​ടി​യെ​ത്തി തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.പു​ഷ്പ​വ​ല്ലി​യു​ടെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ജോ​ലി​ക്ക് പോ​യ​ശേ​ഷ​മാ​ണ് അ​ഗ്‌​നി​ബാ​ധ ഉ​ണ്ടാ​യ​ത്.

അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

സ്വാതന്ത്ര്യദിന വാഹന റാലി സംഘടിപ്പിച്ചു

സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ഉടമകളുടെ കൂട്ടായ്മയായ ഇവോക്കിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന വാഹന റാലി സംഘടിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം നൽകി സർക്കാരിന്റെ ഹരിത ചട്ടങ്ങൾക്ക് ഐക്യദാർഢ്യം നൽകുകയാണ് റാലിയുടെ ലക്ഷ്യം.

കോവളത്ത് നിന്ന് ആരംഭിച്ച റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ശേഷം സെക്രട്ടേറിയറ്റ് പടിക്കൽ സമാപിച്ചു. പരിസ്ഥിതി മലിനീകരണം ഒഴിവാക്കി ഊർജ്ജ സംരക്ഷണം ഉറപ്പു വരുത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ജില്ല പ്രസിഡന്റ് സത്താർ പറഞ്ഞു. നഗരത്തിലെ വിവിധ ഇലക്ട്രിക് കാർ ഉടമകൾ റാലിയിൽ അണിനിരന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News