Independence Day: സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം; ജ്യോതിബസു

1935-ല്‍ ബ്രിട്ടനില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വി കൃഷ്ണമേനോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്ത്യാലീഗില്‍ സ. ജ്യോതി ബസു(Jyoti Basu) അംഗമായി. സ്വാതന്ത്ര്യസമരവുമായി(Independence struggle) ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഫ്രണ്ട്‌സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്ന സംഘടനയുടെയും കൊല്‍ക്കത്തയിലെ ആന്റി ഫാസിസ്റ്റ് റൈറ്റേഴ്സ് അസോസിയേഷന്റെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമെന്ന നിലയില്‍, ഒളിവിലായിരുന്ന പാര്‍ടി നേതാക്കളുമായി ബന്ധം പുലര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന് നല്‍കിയ പ്രാഥമിക ദൗത്യം. 1944 മുതല്‍ തൊഴിലാളി യൂണിയന്റെ ചുമതലകളും അദ്ദേഹം കൈകാര്യം ചെയ്തു. അതേ വര്‍ഷം രൂപീകരിക്കപ്പെട്ട ബംഗാള്‍ അസം റെയില്‍റോഡ് വര്‍ക്കേഴ്‌സ് യൂണിയന്റെ ആദ്യ സെക്രട്ടറിയായതും ജ്യോതി ബസു ആയിരുന്നു. 1946ല്‍ റെയില്‍വേ വര്‍ക്കേഴ്‌സ് മണ്ഡലത്തില്‍ നിന്ന് ബംഗാള്‍ പ്രവിശ്യാ അസംബ്ലിയിലേക്ക് ബസു തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് തങ്ങളുടെ സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിയമനിര്‍മ്മാണ വേദികളെ എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. 1946-47ലെ ക്ഷുഭിതമായ രാഷ്ട്രീയ കാലാവസ്ഥയില്‍ തെഭാഗ പ്രസ്ഥാനത്തിന്റെ ഭാഗമായും തൊഴിലാളി സമരങ്ങളിലും സ. ജ്യോതി ബസു നിര്‍ണായക സാന്നിധ്യമായിരുന്നു.

സിപിഐഎമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും കരുത്തുറ്റ നേതാവായിരുന്നു സഖാവ് ജ്യോതി ബസു. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ശക്തിപ്പെടുത്തുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്ത രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും അവകാശങ്ങള്‍ക്കായി പോരടിക്കുന്ന ജനങ്ങളുടെ പക്ഷത്ത് അടിയുറച്ചു നിന്ന വിപ്ലവതേജസ്സിന്റെ പേരായിരുന്നു സഖാവ് ജ്യോതി ബസു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News