Independence Day: സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം; പി സുന്ദരയ്യ

 പി സുന്ദരയ്യ(P Sundarayya) കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് 17-ാമത്തെ വയസ്സില്‍ ഗാന്ധിജിയുടെ(Gandhiji) നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. നാട്ടുരാജ്യമായ ഹൈദരാബാദിന്റെ(Hyderabad) സ്വാതന്ത്ര്യത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട, ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായ ആന്ധ്ര മഹാസഭയുടെ സംഘാടകന്‍.

കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി പ്രവര്‍ത്തിച്ചും സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തു. സിപിഐഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായ സഖാവ് സുന്ദരയ്യ ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു. നൈസാമിന്റെ പട്ടാളത്തെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും വെല്ലുവിളിച്ച് കമ്യൂണിസ്റ്റ് പടയാളികളെ പോരിനായി ഒരുക്കി, നേര്‍ക്കുനേര്‍ പടവെട്ടി.

1930കള്‍ മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിവരെ നീളുന്ന ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലത്തെ സാമ്രാജ്യത്വവിരുദ്ധ-ഫ്യൂഡല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ സന്തതിയാണ് സ. പി സുന്ദരയ്യ. 1946ല്‍ ആരംഭിച്ച ഇതിഹാസ സമാനമായ തെലങ്കാന സായുധസമരം മുന്നില്‍ നിന്ന് നയിച്ചതും സഖാവ് സുന്ദരയ്യ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News