Kuwait : താമസ നിയമ ലംഘകരെ പിടികൂടാനുള്ള കാമ്പയിൻ സജീവമാക്കി ആഭ്യന്തരമന്ത്രാലയം

താമസ നിയമ ലംഘകരെ പിടികൂടുന്നതിനായുള്ള കാമ്പയിന്റെ ഭാഗമായി കുവൈറ്റിന്റെ (Kuwait) വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന കർശനമായി തുടരുന്നു .മഹബുള്ള, ജലീബ് അൽ ശുവൈഖ് പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ മുന്നൂറ്റി തൊണ്ണൂറ്റി നാല് നിയമ ലംഘകരെ പിടികൂടിയതായി അധികൃതർ അറിയിച്ചു.

ജലീബിൽ എല്ലായിടത്തും പ്രത്യേക പൊലീസ് പിക്കറ്റിങ്ങുകൾ സുരക്ഷാ വിഭാഗം ഏർപ്പെടുത്തിയിട്ടുണ്ട്.താമസ നിയമലംഘകർക്ക് സംരക്ഷണമോ ജോലിയോ നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ നിയമ ലംഘനങ്ങളാൽ സുരക്ഷാ ഏജൻസികളുടെ പരിശോധനകളിൽ പിടിക്കപ്പെടുന്ന പ്രവാസികളെ വേഗത്തിൽ തിരിച്ചയക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി
ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here