Durand Cup : ഡ്യൂറന്റ്‌ കപ്പ്‌ 
നാളെ തുടങ്ങും

ഇന്ത്യൻ -ഫുട്ബോൾ സീസണിന് തുടക്കം കുറിച്ച്, ഡ്യൂറന്റ് കപ്പ് (Durand Cup )ഫുട്ബോൾ ടൂർണമെന്റിന്‌ നാളെ പന്തുരുളും. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ്.

ലോകത്തെ മൂന്നാമത്തെയും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ, മുഹമ്മദൻ എസ്‌സിയെ നേരിടും.

ഡ്യൂറന്റ് കപ്പിന്റെ 131–ാംപതിപ്പാണിത്. ആകെ 20 ടീമുകളാണ് ഇക്കുറി മത്സരിക്കുന്നത്‌. അഞ്ച് ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകൾ. 11 ടീമുകൾ ഐഎസ്എല്ലിൽനിന്നാണ്. ശേഷിക്കുന്ന ഒമ്പത് ടീമുകളിൽ അഞ്ചെണ്ണം ഐ ലീഗിൽനിന്നും.ഐഎസ്എൽ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്.

ഇക്കുറി മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് വേദികളിലാണ് മത്സരങ്ങൾ. ബംഗാളും അസമും മണിപ്പുരുമാണ് ആതിഥേയർ. കൊൽക്കത്ത വമ്പന്മാരായ എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടം 28നാണ്. കൊൽക്കത്ത സാൾട്ട്-ലേക് സ്റ്റേഡിയത്തിലാണ് കളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News