Mouth Wash: മൗത്ത് വാഷ് ഉപയോഗിക്കുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

ബ്രഷിംഗിന് പകരം പലരും ഉപയോഗിക്കുന്ന ഒന്നാണ് മൗത്ത് വാഷ്. ഒരിക്കലും ബ്രഷിംഗിന് പകരമാകില്ല മൗത്ത് വാഷ് എന്നതെന്നുള്ളത് മറ്റൊരു സത്യം. ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിച്ചാല്‍ വായിലെ ദുര്‍ഗന്ധം മാറി ഫ്രഷ് ആയ ഫീല്‍ ലഭിക്കുമെന്നതു സത്യംതന്നെ. ഇതിനു കാരണം വായിലെ ഓറല്‍ ബാക്ടീരിയകളെ മുഴുവന്‍ നശിപ്പിക്കുകയാണ് മൗത്ത് വാഷിന്റെ ജോലി. എന്നാല്‍ ഈ ഓറല്‍ ബാക്ടീരിയകളില്‍ ചിലത് അപകടകാരികളല്ലെന്നു മാത്രമല്ല ശരീരത്തിനു ഗുണം ചെയ്യുന്നവരുമാണത്രേ. പ്രത്യേകിച്ചും നിങ്ങളുടെ രക്തസമ്മര്‍ദം ആരോഗ്യകരമായ അളവില്‍ നിലിനിര്‍ത്തുന്നതില്‍ ഇവയ്ക്ക് കാര്യമായ പങ്കുവഹിക്കാനാകുമെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്.

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്‌സൈഡില്‍നിന്ന് നൈട്രൈറ്റ് ആഗിരണം ചെയ്‌തെടുക്കുന്നത് ഈ ഓറല്‍ ബാക്ടീരിയ ആണ്. ഓറല്‍ ബാക്ടീരിയ നശിച്ചാല്‍ നൈട്രൈറ്റ് ആഗിരണം ശരിയായ രീതിയില്‍ നടക്കില്ല. നൈട്രേറ്റ് ആഗിരണം നടന്നാല്‍ മാത്രമേ രക്തക്കുഴലുകളിലൂടെ സുഗമമായ രക്തപ്രവാഹം സാധ്യമാകുകയുള്ളു. അത് സാധ്യമാകാതെ വന്നാല്‍ രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കപ്പെടുകയും ധമനികളിലെ സമ്മര്‍ദം വര്‍ധിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകള്‍ പൊട്ടുകയും ഹൃദയത്തിന്റെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം ശരിയായ രീതിയില്‍ തുടരണമെങ്കില്‍ ഓറല്‍ ബാക്ടീരിയകളെ പൂര്‍ണമായും നശിപ്പിക്കരുതെന്നു ചുരുക്കം.

മോണവീക്കം, വായ്നാറ്റം, ദന്തക്ഷയം, വായ്പ്പുണ്ണ്, വായ വരണ്ടുണങ്ങുന്നവരില്‍, പല്ലില്‍ കമ്പിയിട്ടിരിക്കുന്നവര്‍ തുടങ്ങിയവരാണ് കൂടുതലായും ഇത് ഉപയോഗിക്കുന്നത്. ഓരോ അവസ്ഥയിലും ഉപയോഗിക്കുന്ന തരം വ്യത്യസ്ഥമായിരിക്കും. സ്ഥിരമായി കുറച്ച് നാള്‍ ഉപയോഗിക്കേണ്ട കാര്യം പല്ലില്‍ കമ്പിയിട്ടിരിക്കുന്നവരിലാണ് വരിക.

ഒരിക്കലും ബ്രഷിങ്ങിന് പകരമല്ല മൗത്ത് വാഷ്, ചില അവസ്ഥകളില്‍ നേരിയൊരു സഹായി അത്ര മാത്രമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel