Prakash Karat: സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് RSS മാത്രം: പ്രകാശ് കാരാട്ട്

സ്വാതന്ത്ര്യസമരത്തില്‍(Idependence struggle) പങ്കെടുക്കാതിരുന്നത് RSS മാത്രമാണെന്ന് പ്രകാശ് കാരാട്ട്(Prakash Karat). സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ്. ഇന്ത്യക്കാര്‍ എന്ന ഒറ്റ വികാരത്തില്‍ നടത്തിയ പോരാട്ടമാണ്. സ്വാതന്ത്ര്യം നേടിത്തന്ന വരെ നമുക്ക് ആദരിക്കാം. RSS മാത്രമാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബംഗാളിലും പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവമായി പങ്കെടുത്തു. എല്ലാ ധാരകളും ചേര്‍നാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. RSSന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല. RSS പ്രചാരകനായ മോദിയാണ് ഇന്ന് പ്രധാനമന്ത്രി. 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവും ഏറ്റെടുക്കുകയാണ് മോദി.

ബിജെപി മതേതരത്വം അംഗീകരിക്കുന്നില്ല. മത ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മായി കാണുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.  കോഴിക്കോട് DYFI ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News