Pinarayi Vijayan :” സവർക്കർക്ക് പ്രധാനമന്ത്രി ബഹുമതി ചാർത്തിക്കൊടുത്തു ” : മുഖ്യമന്ത്രി

വര്‍ഗീയതയെ ശക്തമായി ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).ഡി വൈ എഫ് ഐ ഫ്രീഡം സ്ട്രീറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വർ​ഗീയത ആളിക്കത്തിയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സവർക്കർക്ക് പ്രധാനമന്ത്രി ബഹുമതി ചാർത്തിക്കൊടുത്തു.സവർക്കർ ​ഗാന്ധി വധക്കേസിലെ പ്രതിയാണ്.ദേശീയ പ്രക്ഷോഭത്തെ സവർക്കർ വഞ്ചിച്ചു.ചരിത്രം ആരും തിരുത്തണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിനെ നയിക്കുന്നത് വർ​ഗീയ വാദികളാണ്. ഇന്ത്യയിലെ യുവാക്കൾ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത് ഊർജം പാഴാക്കരുതെന്ന് ആർ എസ് എസിന്‍റെ സർസംഘ ചാലക് ഗോൾവാൾക്കർ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിൽ നൽകാൻ ശേഷിയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റ് തുലയ്ക്കുന്നു.പിന്നെ എങ്ങനെ ജോലി ലഭിക്കും. യുവാക്കളുടെ തൊഴിലവസരങ്ങൾ കേന്ദ്രം ഇല്ലാതാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News