Omicron : ഒമൈക്രോൺ വാക്‌സിന് അനുമതി നല്‍കിയ ആദ്യ രാജ്യം ബ്രിട്ടണ്‍

കൊവിഡ് (Covid ) വേരിയന്റായ ഒമൈക്രോണിനുള്ള (omicron) വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടൺ. ‘ബൈവാലന്റ്’ വാക്‌സിൻ യുകെ മെഡിസിൻ റെഗുലേറ്റർ (എംഎച്ച്ആർഎ) അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസായി മോഡേണ നിർമ്മിച്ച വാക്‌സിനാണ് ബൈവാലന്റ്.കൊവിഡിനും വകഭേദമായ ഒമൈക്രോണിനും (ബി.എ.1) എതിരെ ബൈവാലന്റ് ഫലപ്രദമാണെന്ന് തെളിയിക്കുന്ന ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അനുമതി നൽകിക്കൊണ്ടുള്ള എംഎച്ച്ആർഎയുടെ തീരുമാനം.

ലോകത്ത് ആദ്യത്തെ ഒമൈക്രോൺ മരണം റിപ്പോർട്ട് ചെയ്ത രാജ്യം കൂടിയാണ് ബ്രിട്ടൺ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യം കൊവിഡിന്റെ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ത്യയിൽ മഹാരാഷ്ട്ര, കർണാടക, ഛണ്ഡിഗഢ്, ഡൽഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News