Jackfruit Unniyappam: ഉഗ്രന്‍ സ്വാദില്‍ ചക്ക ഉണ്ണിയപ്പം

ചക്ക ഉണ്ണിയപ്പം(Jackfruit Unniyappam) കഴിച്ചിട്ടുണ്ടോ? എന്നാല്‍, ഗോതമ്പുപൊടിയും ചക്കവരട്ടിയതും ചേര്‍ത്തൊരു സൂപ്പര്‍ പലഹാരം എളുപ്പത്തില്‍ തയാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍

ഗോതമ്പു പൊടി – 1 കപ്പ്
അരിപ്പൊടി – 1/4 കപ്പ്
ശര്‍ക്കര പൊടിച്ചത് – 1/2 കപ്പ്
ചക്ക വരട്ടിയത് – 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് – 1/4 കപ്പ്
തേങ്ങാക്കൊത്ത് – 1/4 കപ്പ്
ചുക്കും ജീരകവും ചേര്‍ത്തു പൊടിച്ചത് – 1 ടീസ്പൂണ്‍
എള്ള് – 1 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
നെയ്യ് / എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പു പൊടിയും അരിപ്പൊടിയും ചക്ക വരട്ടിയതും ശര്‍ക്കരയും ഒരു നുള്ള് ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു യോജിപ്പിക്കുക. അതിലേക്കു ചുക്കും ജീരകവും കൂടി പൊടിച്ചതും എള്ളും കുറച്ചു ജീരകവും തേങ്ങാക്കൊത്തും ചേര്‍ത്തു നന്നായി യോജിപ്പിച്ച് 10 മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണയോ നെയ്യോ ഒഴിച്ചു വറുത്ത് എടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News