Brinda Karat: സ്വാതന്ത്ര്യം നേടിയതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് വളരെ വലുത്: ബൃന്ദ കാരാട്ട്

ഇന്ത്യ സ്വാതന്ത്ര്യം(Indian independence) നേടിയതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ(Communist Party) പങ്ക് വളരെ വലുതെന്ന് ബൃന്ദ കാരാട്ട്(Brinda Karat). ഫ്രീഡം സ്ട്രീറ്റ് ചരിത്ര പ്രാധാന്യം നിറഞ്ഞതാണ്. ദേശീയ ബോധം പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അര്‍ഹതയാണുള്ളതെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.

ഗൂഡാലോചന കേസുകളില്‍ എല്ലാം പ്രതികളാക്കിയത് കമ്യൂണിസ്റ്റുകാരെയാണ്. ഷാജഹാന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിയ്ക്കുന്നുവെന്നും ഷാജഹാന്റെ കുടുംബത്തോട് വ്യക്തിപരമായി ചേര്‍ന്നു നില്‍ക്കുന്നുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം തന്നില്‍ ഞെട്ടലുളവാക്കിയെന്നും ഗാന്ധിജിയുടെ പേരിനൊപ്പം സവര്‍ക്കറുടെ പേര് പരാമര്‍ശിച്ച് മോദി അപമാനിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

പ്രസംഗത്തില്‍ പ്രധാനമന്ത്രി ഒരിക്കല്‍ പോലും ഭരണഘടനയെപ്പറ്റി പരാമര്‍ശിച്ചില്ല. ത്രിവര്‍ണത്തിന്റെ മൂല്യം ഉയര്‍ത്തി പിടിക്കണം. മൂവര്‍ണക്കൊടിയുടെ മൂല്യങ്ങളാണ് ഭരണഘടനയിലുള്ളത്. ആ മൂല്യങ്ങളെ തിരസ്‌കരിക്കലാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News