RSS: രക്തച്ചൊരിച്ചിലിലും മനംമടുക്കാതെ ആര്‍എസ്എസ്

സ്വാതന്ത്ര ദിന തലേന്ന് കേരളംനടുക്കത്തോടെ കേട്ടത് ആര്‍എസ്എസ്സിന്റെ(RSS) കത്തിമുനയ്ക്ക് ഇരയായ ഷാജഹാന്റെ കൊലപാതക വാര്‍ത്തയാണ്. ആര്‍എസ്എസ് ക്രിമിനലുകള്‍ ഷാജഹാന്റെ(Shajahan) ശരീരത്തിലേക്ക് കഠാരമുന കുത്തിയിറക്കിയത് സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് തന്നെ ആയതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ചുടുചോര മുഖത്തേക്ക് തെറിക്കുമ്പോഴും രക്തച്ചൊരിച്ചിലില്‍ മനംമടുക്കാതിരിക്കുമ്പോഴും ആര്‍എസ്എസ്സുകാര്‍ ആ ലഹരി ആസ്വദിക്കുകയായിരുന്നു. തങ്ങള്‍ക്ക് നേരെ ചൂണ്ടുന്ന വിരലുകള്‍ ദയയോ ദാക്ഷണ്യമോ ഇല്ലാതെ അരിഞ്ഞു തള്ളുമ്പോള്‍ ഒരിക്കലും അവരില്‍ മനസ്ഥാപമോ കുറ്റബോധമോ ഉണ്ടാവുകയില്ല. അല്ലെങ്കിലും കൊന്ന് തള്ളി ശീലിച്ച ആര്‍എസ്എസ്സുകാര്‍ക്ക് എന്ത് കുറ്റബോധം ?

ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കാണാന്‍ കഴിയും ആര്‍എസ്എസ് കൊലപ്പെടുത്തിയ ഇടുപക്ഷത്തിന്റെ രക്തസാക്ഷികളെ. കൊലയ്ക്ക് മറുകൊലയല്ല പ്രതിവിധിയെന്നും കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന തീരുമാനവും സിപിഐഎം സ്വീകരിച്ചിരിക്കുന്നത് ഒരിക്കലും അവരുടെ ബലഹീനതയല്ല. അങ്ങനെ കരുതുകയും അരുത്. ഓരോ രക്ഷസാക്ഷികളും ജ്വലിക്കുന്ന ഓര്‍മയായി മാറുമ്പോഴും ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിയൊഴുകും ചോരയിലൂടെ എന്ന് തൊണ്ടയിടറുന്ന മുദ്രാവാക്യള്‍ ഉച്ചത്തില്‍ തൊണ്ടപൊട്ടി പാടുമ്പോഴും അവര്‍ പ്രതികരിക്കാന്‍ മറുന്നുപോകുന്നതല്ല. മറിച്ച് തങ്ങളുടെ അവസ്ഥ മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ സ്വയം താഴ്ന്ന് തരുന്നതാണ്.

ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി ആര്‍എസ്എസ് നടത്തിയ മൃഗീയകൊലപാതകങ്ങളുടെ കണക്കുകള്‍ വ്യക്തമാകാന്‍.
സംസ്ഥാനത്ത് 218 സി.പി.ഐ.എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് സംഘം കൊലക്കത്തിക്കിരയാക്കിയത്.2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 16 സി പി ഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തി.ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെരിരായ നിലപാട് സ്വീകരിക്കുന്നുവെന്ന കാരണത്താലാണ് സി.പി.ഐ.എം പ്രവര്‍ത്തകരെ ആര്‍എസ്എസ് വേട്ടയാടുന്നത്.

സംസ്ഥാനത്ത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ഇത് വരെയായി 218 സിപിഐഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്.ആര്‍എസ്എസ് നേതാക്കളുടെ അറിവോടെയും പിന്തുണയോടെയും കൃത്യമായി ആസൂത്രണം ചെയ്തതായിരുന്നു ഓരോ കൊലപാതകങ്ങളും.2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 16 പ്രവര്‍ത്തകരെയാണ് അരിഞ്ഞ് തള്ളിയത്.2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം നേടിയ ദിവസമാണ് പിണറായിയിലെ സി വി രവീന്ദ്രനെ കൊലപ്പെടുത്തിയത്.പിന്നീട് ഏങ്ങണ്ടിയൂരിലെ ശശികുമാറിനെ കൊലപ്പെടുത്തി.പയ്യന്നൂരിലെ ഉശിരനായ യുവജനപ്രവര്‍ത്തകന്‍ ധനരാജിനെ വീട്ട്മുറ്റത്തിട്ടാണ് വെട്ടിക്കൊന്നത്.തിരുവനന്തപുരത്തെ സുരേഷ്‌കുമാര്‍,വാളാങ്കിച്ചാല്‍ മോഹനന്‍,ചെറുകാവിലെ മുരളീധരന്‍,കരുവാറ്റയിലെ ജിഷ്ണു,ആലപുഴയിലെ മുഹമ്മദ്മുഹസീന്‍ .

വീട്ടിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിവീഴ്ത്തിയത്.കാസര്‍ക്കോട്ടെ അബൂബക്കര്‍,വയലാറിലെ അഭിമന്യു,പുതുശേരിയിലെ സനൂപ്,മണ്‍റോ തുരുത്തിലെ മണിലാല്‍,പെരിങ്ങര സന്ദീപ്,തലശേരിയിലെ ഹരിദാസന്‍,ഇന്നലെ പാലക്കാട്ടെ ഷാജഹാനും. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കാരണത്താലാണ് ഇവരെയെല്ലാം വര്‍ഗീയ ശക്തികള്‍ കൊലക്കത്തിക്കിരയാക്കിയത്.

ഓരോ സഖാക്കളും ആര്‍എസ്എസ്സിന്റെ വെട്ടേറ്റ് വീഴുമ്പോള്‍ കൊലയ്ക്ക് മറുകൊലയല്ല പ്രതിവിധിയെന്ന സംയമനത്തിന്റെ ഭാഷയും സമാധാനവും മുറുകെ പിടിച്ച് ഒരു പാര്‍ട്ടിയും പാര്‍ട്ടീ നേതൃത്വവും മുന്നോട്ട് പോകുന്നുവെങ്കില്‍ അത് അവരുടെ പരാജയമല്ല, മറിച്ച് അത് ഈ നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ്. ഒരു സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി നേതൃത്വം ഇത്തരത്തില്‍ പക്വതയോടെ നീങ്ങുന്നുവെങ്കില്‍ അവര്‍ക്ക് സമാധാനം പുലരണമെന്ന അചഞ്ചലമായ നിശ്ചയദാര്‍ഢ്യമുള്ളതുകൊണ്ട് മാത്രമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here