വർഗീയതയെ ചെറുത്ത് നിർത്താൻ DYFI നിർണായക പ്രവർത്തനങ്ങൾ നടത്തുന്നു : മുഖ്യമന്ത്രി | Pinarayi Vijayan

വർഗീയതയെ ചെറുത്ത് നിർത്താൻ DYFI നിർണായക പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം
പൂജപ്പുര മൈതാനിയിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജില്ലാ കേന്ദ്രങ്ങളിൽ DYFI സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ
ലക്ഷങ്ങൾ അണി ചേർന്നു.

എന്റെ ഇന്ത്യ – എവിടെ ജോലി , എവിടെ ജനാധിപത്യം – മതനിരപേക്ഷതയുടെ കാവലാളാവുക ‘എന്ന മുദ്രാവാക്യമുയർത്തിയാണ് DYFI സംസ്ഥാനത്തുടനീളം ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിച്ചത്.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ ലക്ഷങ്ങൾ പങ്കെടുത്തു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കോ‍ഴിക്കോട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എറണാകുളത്ത് ബൃന്ദ കാരാട്ടും പാലക്കാട്‌ എം എ ബേബിയും ആലപ്പുഴയിൽ എ വിജയ രാഘവനും പത്തനംതിട്ടയിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും ഫ്രീഡം സ്ട്രീറ്റിനെ അഭിസംബോധന ചെയ്തു.

DYFI യുടെ കരുത്തും ശക്തിയും വിളിച്ചോതുന്ന തരത്തിൽ ഉള്ള യുവജനങ്ങളുടെ പങ്കാളിത്തമാണ് ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന ഫ്രീഡം സ്ട്രീറ്റ് സാക്ഷിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News