നിയമന വിവാദം ; കള്ളക്കഥകൾ തുറന്നുകാട്ടി ഡോ. പ്രിയാ വർഗീസ്

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമന വിവാദത്തിലെ കള്ളക്കഥകൾ തുറന്നുകാട്ടി ഡോ.പ്രീയാ വർഗീസ്. മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിവരാവകാശരേഖയുടെ വസ്തുതകളാണ് പ്രീയ വർഗീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന്കാട്ടിയത്.ഓൺലൈൻ ഇന്റർവ്യൂവിന്റെ വീഡിയോ റെക്കോർഡ് പരിശോധിച്ചാൽ സത്യം ബോധ്യപ്പെടുമെന്നും പ്രീയ വർഗീസ് വ്യക്തമാക്കി.

ഓൺലൈന്‍ അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ലഭിക്കുന്ന കമ്പ്യൂട്ടർ ഓട്ടോ ജനറേറ്റഡ് റിസർച്ച് സ്കോർ ഉപയോഗിച്ചാണ് തെറ്റായ പ്രചരണമെന്നാണ് പ്രീയ വർഗീസ് ചൂണ്ടിക്കാട്ടുന്നത്.ഇതിൻമേൽ സർവകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പും നടത്തിയിട്ടില്ല.സ്കോർ സർവകലാശാല പരിശോധിച്ച് വകവച്ച് നൽകിയതല്ല.

ഒരു കമ്യൂണിസ്റ്റ്കാരന്റെ ജീവിത പങ്കാളിയായതിനാൽ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയയാണെന്ന് അറിയാം.അതിനാൽ സർവകലാശാല അംഗീകൃത ജേർണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ മാത്രമാണ് അപേക്ഷയിൽ രേഖപ്പെടുത്തിയത്.മറിച്ചായിരുന്നെങ്കിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി സ്കോർ ലഭിച്ചേനെ.

ആദ്യം യുജിസി റെഗുലേഷനെ ഉയർത്തിക്കാട്ടിയ മാധ്യമങ്ങൾ പിന്നീട് വസ്തുത പുറത്ത് വന്നപ്പോൾ യു ജി സി റെഗുലേഷനെ തള്ളി.റിസർച്ച് സ്കോർ ചുരുക്കപട്ടിക തയ്യാറാക്കാൻ മാത്രമേ ഉപയോഗിക്കുവെന്ന് യുജിസി റഗുലേഷനിൽ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്.

ഓൺലൈൻ ഇൻറർവ്യൂവിന്റെ വീഡിയോ റെക്കോർഡ് മാധ്യമങ്ങൾ കാണിക്കണമെന്നും ഒട്ടും ആത്മവിശ്വാസക്കുറവ് ഇല്ലാത്തതിനാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രീയ വർഗീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News