വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി SBI

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും വായ്പാ നിരക്ക് ഉയർത്തി. പലിശനിരക്കിൽ 20 ബേസിക് പോയന്റിന്റെ വർധനയാണ് വരുത്തിയത്.

റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശയും വർധിപ്പിച്ചിട്ടുണ്ട്. അരശതമാനത്തിന്റെ വർധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിലായി.

ആർബിഐ റിപ്പോ നിരക്ക് അരശതമാനം വർധിപ്പിച്ചതിന് പിന്നാലെയാണ് ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കിൽ 20 ബേസിക് പോയന്റിന്റെ വർധന വരുത്തിയത്. മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്.

നിലവിൽ ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് 7.55 ശതമാനമാണ്. ഇത് 8.05 ശതമാനമായാണ് വർധിപ്പിച്ചത്.റിപ്പോനിരക്കിനെ അടിസ്ഥാനമായുള്ള പലിശനിരക്ക് 7.15 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായാണ് വർധിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News