Palakkad : ഷാജഹാന്‍ കൊലപാതകം ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

പാലക്കാട്ടെ സിപിഐഎം നേതാവിന്‍റെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് അന്വേഷിക്കുക.

ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി

പാലക്കാട്‌ മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan).ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും.

കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

പാലക്കാട് ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ മരുതറോഡ് കുന്നങ്കാട്ട് ഷാജഹാന് ആയിരങ്ങളുടെ യാത്രാമൊഴി.

വീട്ടിലെയും പാർട്ടി ഓഫീസിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹം കല്ലേപ്പുള്ളി ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ സംസ്‌കരിച്ചു.കേസിൽ എട്ട് പ്രതികളുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആർ.

കഴിഞ്ഞ രാത്രി 9.15നാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. സുഹൃത്ത് സുരേഷിനൊപ്പം നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സുരേഷിന്റെ മകനടങ്ങുന്ന ആർഎസ്എസ് സംഘം വടി വാളുമായി ചാടി വീണത്. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റു.

പ്രതികളെല്ലാം ആർഎസ്എസ് പ്രവർത്തകരാണെന്നും പരിചയക്കാരാണെന്നും ദൃക്സ്സാക്ഷി സുരേഷ് പറഞ്ഞു.കേസിൽ എട്ടുപ്രതികളുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.പ്രതികളുടെ വിവരങ്ങളും പൊലിസ് ശേഖരിച്ചു. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ഉച്ചയോടെ പാർട്ടി പ്രവർത്തകർക്ക് വിട്ടുനൽകി.

കല്ലേപ്പുള്ളി ലോക്കൽ കമ്മിറ്റി ഓഫിസിലും കുന്നങ്കാട്ടെ വീട്ടിലും പൊതുദർശനം. പിന്നീട് കല്ലേപ്പുള്ളി ജുമഅത്ത് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News