Kuthiravattam:കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

(Kuthiravattam)കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ വധകേസ് പ്രതി വിനീഷിനെ കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. വിനീഷിനെ കൊണ്ടുവരാനായി കേരള പോലീസ് കര്‍ണ്ണാടകയിലേക്ക് തിരിച്ചു.

തിങ്കളാഴ്ച രാത്രിയാണ് പെരിന്തല്‍മണ്ണ ദൃശ്യ വധകേസ് പ്രതി വിനീഷിനെ കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ വിനീഷ് കോഴിക്കോട് നിന്ന് ട്രെയിനില്‍ മംഗലാപുരത്ത് എത്തിയ ശേഷം മോഷ്ടിച്ച സ്‌കൂട്ടറിലാണ് ധര്‍മ്മസ്ഥലയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ധനം തീര്‍ന്നതിനാല്‍ തുടര്‍ യാത്രക്കായി മറ്റൊരു സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

കര്‍ണ്ണാടക പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എ സി പി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വിനീഷ് കേരളം വിട്ടതായി വിവരം ലഭിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വിനീഷിനെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 4 ദിവസം മുന്‍പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിനീഷിനെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി മുമ്പും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News