Syro Malabar:കുര്‍ബാന ഏകീകരണത്തെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ക്കിടെ സിറോ മലബാര്‍ സഭ സിനഡ് ഇന്ന് കൊച്ചിയില്‍

കുര്‍ബാന ഏകീകരണത്തെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ക്കിടെ സിറോ മലബാര്‍(Syro Malabar) സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. സിനഡില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ സഭ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും.

മുപ്പതാമത് സിനഡിന്റെ രണ്ടാം പാദ സമ്മേളനമാണ് നാളെ മുതല്‍ ആരംഭിക്കുക. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സിനഡില്‍ 61 ബിഷപ്പുമാര്‍ പങ്കെടുക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന ഏകീകരണത്തിലുളള ഭിന്നതകള്‍ അജണ്ടയിലില്ലെങ്കിലും സിനഡ് ചര്‍ച്ച ചെയ്യും.

സിനഡ് തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ബിഷപ്പ് ആന്റണി കരിയിലിനെ അതിരൂപതാ ചുമതലയില്‍ നിന്ന് വത്തിക്കാന്‍ നേരിട്ട് പുറത്താക്കിയിരുന്നു. പകരം ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് അതിരൂപതയുടെ ചുമതല നല്‍കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ആന്‍ഡ്രൂസ് താഴത്തിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വിമത വിഭാഗത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here