പ്രശസ്ത ഗ്രന്ഥകാരന്‍ ഡി ദയാനന്ദന്‍ അന്തരിച്ചു

പ്രശസ്ത ഗ്രന്ഥകാരനും ചരിത്ര ഗവേഷകനും നോവലിസ്റ്റും പുരാരേഖ വകുപ്പില്‍ ആര്‍ക്കിവിസ്റ്റ്മായിരുന്ന പ്ലാവിള ഗീതത്തില്‍ ഡി ദയാനന്ദന്‍(69) അന്തരിച്ചു. ചെ ഗുവേരയുടെ ‘ബൊളീവിയന്‍ ഡയറി ‘ഉള്‍പ്പെടെയുള്ള നിരവധി വിവര്‍ത്തനങ്ങളും ചരിത്ര ലേഖനങ്ങളും അടക്കം 20 ഓളം പുസ്തകങ്ങളുടെ രചയിതാവാണ്.

റേഡിയോ പ്രഭാഷകന്‍ , കൈരളി ടിവി യില്‍ ചരിത്ര സാംസ്‌കാരിക പരിപാടികളുടെ അവതാരകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് .
കെ.ജി.ഒ.എ, പുരോഗമന കലാ സാഹിത്യ സംഘം എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മൈത്രി ബുക്‌സിനു വേണ്ടി ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ‘ഭൗതികവാദിയായ ക്രിസ്തു ‘ എന്ന പുസ്തകം 2006-ലെ സുരഭി അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. ഭാര്യ: ഗീത ഭായി,
മകന്‍ നെബു(ബാംഗ്ലൂര്‍ ),അബു (വനിതാ ശിശു വികസന വകുപ്പ്, ഹരിപ്പാട്)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here