Vadakara:വടകര സജീവന്റെ മരണം;പ്രതികളായ പൊലീസുകാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

(Kozhikode)കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത്(Vadakara police custody) വിട്ടയച്ച ഉടന്‍ സ്റ്റേഷന് മുന്നില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച കേസില്‍ പ്രതികളായ പൊലീസുകാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.

നടപടി നേരിട്ട വടകര എസ്.ഐ.നിജീഷ്, CPO പ്രജീഷ്, സസ്‌പെന്‍ഷനില്‍ കഴിയുന്ന ASI അരുണ്‍, CPO ഗിരീഷ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നിജേഷ്, പ്രജീഷ് എന്നിവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

സജീവന്റെ മരണം കസ്റ്റഡി മരണമല്ലെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജൂലൈ 21 ന് രാത്രിയാണ് കല്ലേരി സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here