ADVERTISEMENT
രാജ്യത്ത് കൊവിഡ് കേസുകള്‍(Covid cases) കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 8813 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,11,252 ആയി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.15 ശതമാനമായി.
Shajahan:ഷാജഹാന്‍ കൊലപാതകം;ഷാജഹാന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം
(Palakkad)പാലക്കാട് ഷാജഹാന്‍ കൊലപാതകം(Shajahan murder) ആസൂത്രിതമെന്ന് കുടുംബം. കൊലപാതകികള്‍ സജീവ ബിജെപി(BJP) പ്രവര്‍ത്തകരാണെന്നും കുടുംബം. ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്നും ബന്ധു മുസ്തഫ കൈരളി ന്യൂസിനോട് പറഞ്ഞു. ആഗസ്റ്റ് 15ന് കൊല്ലുമെന്നായിരുന്നു ഭീഷണി.
പ്രതികളായ നവീന്‍, അനീഷ് എന്നിവരാണ് ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പ്രതികള്‍ നേരത്തെ തന്നെ കൈവശം വെച്ചിരിന്നുവെന്നും ഇവരുടെ ഫോണില്‍ ചിത്രങ്ങള്‍ ഉണ്ടെന്നും മുസ്തഫ പറഞ്ഞു.ആസൂത്രിത കൊലപാതകത്തിന് പിന്നില്‍ ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരെന്നും മുസ്തഫ കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിലായി. കേസില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൊലപാതക സംഘത്തില്‍ നേരത്തെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. സിപിഐഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാനെയാണ് (40) ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കുന്നങ്കാട് ജങ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ കുന്നങ്കാട് ജങ്ഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.