Cricket: വാഷിംഗ്ടണ്‍ സുന്ദറിന്‍റെ തിരിച്ചുവരവ് വൈകും

ഓഫ് സ്പിന്നർ വാഷിംഗ്ടണ്‍ സുന്ദറി(washington sundar)ന്‍റെ രാജ്യാന്തര ക്രിക്കറ്റി(cricket)ലേക്കുള്ള തിരിച്ചുവരവ് വൈകും. റോയല്‍ ലണ്ടന്‍ കപ്പില്‍(royal london cup) ഫീല്‍ഡിംഗിനിടെ ഇടത്തേ ഷോള്‍ഡറിന് പരിക്കേറ്റ താരത്തിന് സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വാഷിംട്ഗണ്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സ(treatment) തേടുമെന്ന് പേരുവെളുത്താത്ത മുതിർന്ന ബിസിസിഐ വൃത്തങ്ങള്‍ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എന്നാല്‍ താരം പരമ്പരയില്‍ നിന്ന് പുറത്തായതായി ബിസിസിഐയുടെ ഓദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

കൊവിഡും പരിക്കും മൂലം 12 മാസത്തോളമായി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വാഷിംഗ്ടണ്‍ സുന്ദർ. 2021 ജൂലൈയില്‍ കൈവിരലിന് പരിക്കേറ്റ ശേഷം സുന്ദറിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ഇതിന് പിന്നാലെ ആഭ്യന്തര സീസണ്‍ നഷ്ടമായ താരത്തെ വൈകാതെ കൊവിഡും പിടികൂടി.

ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക തുടങ്ങി നിരവധി ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ കളിക്കാനാവാതെ വന്ന താരത്തിന് ഐപിഎല്‍ മത്സരങ്ങളും നഷ്ടമായിരുന്നു. 22കാരനായ വാഷിംഗ്ടണ്‍ സുന്ദർ ഇന്ത്യക്കായി നാല് ടെസ്റ്റും നാല് ഏകദിനങ്ങളും 31 ടി20കളും കളിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News