Uttarakhand: പട്രോളിങ്ങിനിടെ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി; 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

മുപ്പത്തെട്ട് വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം(deadbody) കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം 19 കുമയൂണ്‍ റെജിമെന്റിലെ സൈനികന്‍ ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ ആണെന്ന് തിരിച്ചറിഞ്ഞു. 1984ല്‍ ‘ഓപ്പറേഷന്‍ മേഘ്ദൂത്’ എന്ന പേരില്‍ പാകിസ്ഥാ(pakistan)നെ നേരിടാന്‍ അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹര്‍ബോള.

പട്രോളിങ്ങിനിടെ ഇവര്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങുകയായിരുന്നു. അന്ന് 15 പേരുടെ മൃതദേഹം കണ്ടെത്തിയിരിന്നു. 5 പേരുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. അതില്‍ ഒരാളുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്.

1975-ലാണ് ഹര്‍ബോള സൈന്യത്തില്‍ ചേരുന്നത്. ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ ഭാര്യ ശാന്തി ദേവി താമസിക്കുന്ന സരസ്വതി വിഹാര്‍ കോളനിയിലേക്ക് തിങ്കളാഴ്ച വൈകീട്ടോടെ മൃതദേഹം എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

വിവാഹം(marriage) കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹര്‍ബോളയെ കാണാതാകുന്നത്. അന്ന് ശാന്തി ദേവിക്ക് 28 വയസ്സായിരുന്നു. ഒപ്പം മൂത്ത കുട്ടിക്ക് നാല് വയസും ഇളയ കുട്ടിക്ക് ആറ് മാസവുമായിരുന്നുപ്രായം. 1984-ലായിരുന്നു അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്.

മറ്റൊരു സൈനികന്റെ മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്, എന്നാല്‍ ഇയാളുടെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News